പൈക ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മേടപ്പൂര മഹോത്സവവും നവീകരണ കലശവും മെയ് 4,5,6,7 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി വിളക്കുമാടം സുനില്‍ തന്ത്രികള്‍, ക്ഷേത്രം ശാന്തി അഭിജിത്ത് ശാന്തി ,സഹശാന്തി മാരായ അനന്ദു സജി, അഭിജിത്ത് കലേഷ്, അനന്തു ബാബു എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. മെയ് നാലാം തീയതി ഗണപതിഹോമം, താലപ്പൊലി തിരുവരങ്ങില്‍ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.
മെയ് അഞ്ചാം തീയതി ആയില്യം പൂജ, സര്‍വൈശ്വര്യ പൂജ, മെയ് ആറിന് പൊങ്കാല, 7ന് കുംഭകുടം, ദേശ താലപ്പൊലി , പഞ്ചാരിമേളം, ഗരുഡന്‍ പറവ, തെയ്യം, ശിവതാണ്ഡവം എന്നിവ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് എം.എന്‍. ഷാജി മുകളേല്‍, സെക്രട്ടറി കെ.എസ്. അജി. കൂനാനിയ്ക്കല്‍, ഉത്സവകമ്മറ്റി ചെയര്‍മാന്‍ രതീഷ് കുമാര്‍ ഇളം പുരയിടത്തില്‍, കണ്‍വീനര്‍ അരുണ്‍ പൂത്തുറയില്‍, സന്തോഷ് ഈറ്റൊലില്‍, ഇ. കെ രാജന്‍ ഇട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments