പാലാ നഗരസഭയില്‍ ഭിന്ന ശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2024-25 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. നഗരസഭ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വിതരണ ഉദ്ഘാടനം മുന്‍ നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മനു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സതീഷ് ചൊള്ളാനി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി എസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments