കോട്ടയം ജില്ലാ സീനിയര്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ പാലാ സെന്റ് തോമസ് അക്വാറ്റിക് സെന്റര്‍ ജേതാക്കളായി. പാലാ തോപ്പന്‍സ് അക്കാദമിയില്‍ നടന്ന മത്സരങ്ങളില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി 320 പോയിന്റ് നേടിയാണ് സെന്റ് തോമസ് ജേതാക്കളായത്. 275 പോയിന്റുമായി തോപ്പന്‍സ് സ്വിമ്മിങ് അക്കാദമിയാണ് രണ്ടാമത്. പുരുഷ വിഭാഗത്തില്‍ ജോയി ജോസ്, വനിതാ വിഭാഗത്തില്‍ സെന്റ് തോമസ് അക്വാറ്റിക് സെന്ററിലെറിയ എബിയും സഹോദരി റിമ എബിയും വ്യക്തിഗത ചാമ്പ്യന്മാരായി. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കെ. ടി മാത്യുവാണ് ഇരുവരെയും പരിശീലിപ്പിച്ചത്.
0 Comments