Breaking...

9/recent/ticker-posts

Header Ads Widget

സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിനുള്ള നടപടികള്‍



പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നു.  കേരള സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 7 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.  സ്‌പോര്‍ട്ട്‌സ് കേരളാ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ മനോജിന്റെ നേതൃത്വത്തില്‍ എന്‍ജിയര്‍മാരുടെ സംഘം മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പരിശോധന നടത്തി . മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ , വൈസ് ചെയര്‍മാന്‍ ബിജി ജോജോ,  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, ജോസിന്‍ ബിനോ, മായാ പ്രദീപ്, എ .എക്‌സ്ഇ സിയാദ് തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments