എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കരളലിയിക്കുന്ന ജീവിത കഥ വിവരിച്ച് ദയാബായി. പാലാ മുനിസിപ്പല്‍ പാര്‍ക്കില്‍ പാലം 2025 പോഗ്രാമിനോടനുബന്ധിച്ച് ശില്പശാലയ്ക്ക് ദയാബായി നേതൃത്വം നല്‍കി. പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ ഇനിയും പലതും പഠിച്ചെടുക്കുവാനുണ്ടെന്ന് ദയാബായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ മക്കള്‍ക്ക് മുന്നില്‍ കേരളത്തിന്റെ കണ്ണീര് വറ്റിയോ എന്ന ചോദ്യവുമായി കാസര്‍ഗോഡിന്റെ അമ്മ എന്ന നാടകം അവതരിപ്പിച്ച് ദയാബായി കാണികളെ കണ്ണീരണിയിച്ചു.
കുട്ടികള്‍ക്ക് വേണ്ടി സ്വന്തം കാലില്‍ നിന്നുകൊണ്ടുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ദയാബായി ശില്‍പ്പശാല നടത്തി. കുട്ടികളുടെ നാടകവേദി പ്രവര്‍ത്തകന്‍ ബാബു കുരുവിള നാടക കളികള്‍ നയിച്ചു. ഉച്ചയ്ക്ക് ശേഷം പ്രഭ പാലായുടെ ഓര്‍മ്മയില്‍ ചിത്രകലാകാരി ഉഷ കെ.ബി യും ചിത്രകാരന്‍ ഷിബി ബാലകൃഷ്ണനും കളിമണ്‍ ശില്‍പ്പശാല നയിച്ചു. രവി പുലിയന്നൂര്‍, ജോണി ജെ പ്ലാത്തോട്ടം, എബി ഇമ്മാനുവല്‍, എം.എ ആഗസ്തി, എലിക്കുളം ജയകുമാര്‍, എസ്.എസ് ലക്ഷ്മി, ജയേഷ്, കിരണ്‍ രഘു, കെ.പി. ജോസഫ്, ബിജോയ് മണര്‍കാട്, കുമാരദാസ്,ലക്ഷ്മി ശശിധരന്‍,അജേഷ് എസ്.എസ്, സിസിലി പി, ജിനു ചെമ്പിളാവ്, അഖില കെ.എസ്, നന്ദന രഞ്ജിഷ് , ഡോ സിറിയക്ക് എന്നിവര്‍ പങ്കെടുത്തു.





0 Comments