Breaking...

9/recent/ticker-posts

Header Ads Widget

ശിവപുരാണജ്ഞാന യജ്ഞത്തിന് തുടക്കമായി



കിടങ്ങൂര്‍ പിറയാര്‍ ശിവകുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണജ്ഞാന യജ്ഞത്തിന് തുടക്കമായി. ബുധനാഴ്ച വൈകീട്ട് ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച വിഗ്രഹ ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം യജ്ഞശാലയില്‍ വിഗ്രഹപ്രതിഷ്ഠ നടന്നു. സമാരംഭ സഭ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് നായര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജര്‍ എന്‍.പി  ശ്യാംകുമാര്‍ അധ്യക്ഷനായിരുന്നു. 

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ PG സുരേഷ്, കണ്‍വീനര്‍ കുട്ടപ്പന്‍ നായര്‍ അമ്പാടി, ചന്ദ്രശേഖരന്‍ നായര്‍ നന്ദനം, ദിനേശ് ചെങ്ങാടത്ത് എന്നിവര്‍ പ്രസംഗിച്ചു. യജ്ഞാചാര്യന്‍  ഭാഗവതാചാര്യ ശ്രേഷ്ഠ ശ്രീജിത് കൊട്ടാരക്കര ശിവപുരാണമാഹാത്മ്യ പ്രഭാഷണം നടത്തി. ഭക്തജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായി പിറയാര്‍ ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ശിവപുരാണ ജ്ഞാന യജ്ഞംമേയ് 11 ന് സമാപിക്കും.

Post a Comment

0 Comments