Breaking...

9/recent/ticker-posts

Header Ads Widget

PKV ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ജനകീയ സംഗമം



കിടങ്ങൂര്‍ PKV ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ജനകീയ സംഗമം നടന്നു. ലഹരിവിപത്തിനെതിരെയുള്ള ബോധവത്കരണവുമായാണ് സംഗമം നടന്നത്. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ  സിന്ധുമോള്‍ ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മെല്‍ബി ജേക്കബ് അധ്യക്ഷയായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയന്റ് സെക്രട്ടറി CK ഉണ്ണികൃഷ്ണന്‍ വിഷയാവതരണം നടത്തി. സംസ്‌കൃതി പ്രഭാഷകന്‍ PK വ്യാസന്‍ അമനകര ലഹരിവിരുദ്ധ സെമിനാര്‍ നയിച്ചു. 

ഷീലാറാണി കിടങ്ങൂര്‍ രചിച്ച  പൂജാ പുഷ്പങ്ങള്‍ എന്ന കവിതാപുസ്തകത്തിന്റെ പ്രകാശനവും PK വ്യാസന്‍ നിര്‍വഹിച്ചു. രാധാകൃഷ്ണക്കുറുപ്പ് പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്തംഗങ്ങളായ കുഞ്ഞുമോള്‍ ടോമി , P.G സുരേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കിടങ്ങൂര്‍ LLM കോളജ് നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് ഒരുക്കിയ റീഡിംഗ് തീയേറ്റര്‍  സ്‌കിറ്റ് അവതരണവും നടന്നു. ലൈബ്രറി രക്ഷാധികാരി N ഗോപാല കൃഷ്ണന്‍ നായര്‍ സ്വാഗതവും ജയചന്ദ്രന്‍ വൈക്കത്തുശേരില്‍ കൃതജ്ഞതയും പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് സ്‌നേഹസാന്ത്വന സന്ദേശം നല്‍കി.

Post a Comment

0 Comments