പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള പി.എം.എ.വൈ ഗുണഭോക്തൃസംഗമവും രണ്ടാം ഗഡു വിതരണവും മന്ത്രി V N വാസവന്‍ ഉദഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള മുച്ചക്ര വാഹന വിതരണവും മന്ത്രി നിര്‍വഹിച്ചു. ബ്ലോക്കിലെ അര്‍ഹതപ്പെട്ട വ്യക്തികള്‍ക്കാണ് വാഹനം വിതരണം ചെയ്തത്. ഇതോടൊപ്പം സംസ്ഥാനതലത്തില്‍ മാലിന്യ സംസ്‌കരണത്തിന്റെ വിവരവിജ്ഞാന പ്രവര്‍ത്തനത്തിന് പ്രത്യേക പുരസ്‌കാരം നേടിയ അകലക്കുന്നം ഗ്രാമപഞ്ചായത്തിനെ അനുമോദിച്ചു.
പാമ്പാടി ബ്ലോക്ക് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അനില്‍കുമാര്‍, അഡ്വ. ഇ. എം. ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.എം മാത്യു, പ്രേമ ബിജു, മറിയാമ്മ എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. മേഴ്സി ജോണ്‍, ' അശോക് കുമാര്‍ പൂതമന, ജോമോള്‍ മാത്യു, ടി. എം. ജോര്‍ജ്, ബിജു തോമസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബെവിന്‍' ജോണ്‍ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോമോന്‍ മാത്യു, സി.ഡി.പി.ഒ. ജെ. ജയകുമാരി എന്നിവര്‍ പ്രസംഗിച്ചു.
0 Comments