കിടങ്ങൂര്‍ കാവുംപാടം കൊടുങ്ങല്ലൂര്‍ ഭഗവതി ദേവസ്ഥാനത്തെ പ്രതിഷ്ഠാവാര്‍ഷികവും പെങ്കാല സമര്‍പ്പണവും നടന്നു. രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, കലശപൂജ എന്നിവ നടന്നു. രാവിലെ 9.30 യോടെ പൊങ്കാല ആരംഭിച്ചു. നിരവധി ഭക്തര്‍ പൊങ്കാല സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. കലശാഭിഷേകം , സര്‍പ്പപൂജ, നൂറുംപാലും സമര്‍പ്പണം എന്നിവ നടന്നു. മഹാപ്രസാദമൂട്ടും ഉണ്ടായിരുന്നു. രാത്രി 8 30 ന് പുറക്കളം ഗുരുതിയോടെയാണ് പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങുകള്‍ സമാപിക്കുന്നത്.
0 Comments