ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ തിരുവാറാട്ട് ഭക്തിനിര്‍ഭരമായി. മണിമലക്കാവിലമ്മയുടെ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ടാണ് ആറാട്ട് ചടങ്ങുകള്‍ നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറാട്ട് പൂജക്കു ശേഷം, ക്ഷേത്രത്തില്‍ നിന്നും ശ്രീഭദ്ര വാദ്യകലാസമിതിയുടെ സ്‌പെഷ്യല്‍ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ആറാട്ട് പുറപ്പാട് നടന്നു. ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് കടവില്‍ ആറാട്ട് സദ്യ, എന്നിവയും നടന്നു. രാത്രി 9ന് ക്ഷേത്ര കവാടത്തില്‍ ആറാട്ട് എതിരേല്‍പ്പ് ഭക്തി നിര്‍ഭരമായി. തുടര്‍ന്ന് ക്ഷേത്രത്തില്‍ കൊടിയിറക്കും. വാര്‍ഷിക കലശവും നടന്നു.





0 Comments