Breaking...

9/recent/ticker-posts

Header Ads Widget

പൊങ്കാല ഭക്തിനിര്‍ഭരമായി.



ഏറ്റുമാനൂര്‍ പുന്നത്തുറ  വെസ്റ്റ്  മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന തിരുവുത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച നടന്ന  പൊങ്കാല ഭക്തിനിര്‍ഭരമായി. നൂറുകണക്കിന് ഭക്തര്‍ ദേവിക്ക്  പൊങ്കാല അര്‍പ്പിച്ചു.  മണിമലക്കാവിലമ്മയുടെ തിരുവുത്സവവും, പന്ത്രണ്ടാമത് പ്രതിഷ്ഠ വാര്‍ഷികവും മെയ് 7 മുതല്‍ ക്ഷേത്ര കലകള്‍ക്ക് മുന്‍ഗണന നല്‍കി  വിവിധ കലാപരിപാടികളും, വാദ്യമേളങ്ങളും കോര്‍ത്തിണക്കിയാണ്  നടന്നു വരുന്നത്. തിരുവുത്സവത്തിന്റെ  സമാപന ദിവസമായ  ചൊവ്വാഴ്ച രാവിലെ ഹരിനാമകീര്‍ത്തനം, വിശേഷാല്‍ ഗണപതി ഹോമം എന്നീ ചടങ്ങുകള്‍ക്കു ശേഷം  നടന്ന പൊങ്കാലയില്‍ നൂറുകണക്കിന് സ്ത്രീ ഭക്തജനങ്ങള്‍ ദേവിക്ക് പൊങ്കാല  അര്‍പ്പിച്ചു. 

തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, മഹാപ്രസാദഊട്ട്, വൈകുന്നേരം ആറാട്ട് പൂജ, ക്ഷേത്രത്തില്‍ നിന്നും ശ്രീഭദ്ര വാദ്യകലാസമിതിയുടെ സ്‌പെഷ്യല്‍ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ  ആറാട്ട് പുറപ്പാട്, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് കടവില്‍ ആറാട്ട് സദ്യ, എന്നിവ നടന്നു. രാത്രി 9ന് ക്ഷേത്ര കവാടത്തില്‍  ആറാട്ട് എതിരേല്‍പ്പ് എന്നിവ നടക്കും. രാത്രി പത്തിന്  കൊടിയിറക്കും, 10. 30 ന്  വാര്‍ഷിക കലശത്തോടെ  തിരുവുത്സവത്തിന് സമാപനമാവും.

Post a Comment

0 Comments