ഏറ്റുമാനൂര്‍ നഗരസഭയില്‍ മാടപ്പാട് ശിശുവിഹാറില്‍ മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന രണ്ടു കുടുംബങ്ങളിലെ അഞ്ച് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ: രശ്മി രാമചന്ദ്രന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ്രജയന്‍ കെ. എ, തുടങ്ങിയവര്‍ അടങ്ങിയ ഹെല്‍ത്ത് ടീം ക്യാമ്പ് സന്ദര്‍ശിക്കുകയും, ആരോഗ്യ പരിശോധന നടത്തുകയും പ്രതിരോധ മരുന്ന് നല്കുകയും ചെയ്തു.
ജലസ്രോതസ് ക്‌ളോറിനേഷന്‍, പരിസര ശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തുകയും, കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. വരും ദിവസങ്ങളില്‍ മഴ ശക്തമാകുന്നതോടെ നഗരസഭ പരിധിയില്‍ കൂടുതല്‍ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റേണ്ടതായും കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടതായും വരുമെന്നാണ് നിഗമനം. ഫീല്‍ഡ് വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എന്നിവര്‍ക്കാണ് മേല്‍നോട്ടചുമതല. വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുടുംബആരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ : രശ്മി രാമചന്ദ്രന്‍ അറിയിച്ചു.


.webp)


0 Comments