പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടന്നു. മണര്‍കാട് സെന്റ് മേരിസ് പള്ളി മൈതാനത്ത് ആണ് പരിശോധന നടത്തിയത്. ജി പി എസ് സംവിധാനം, ലൈറ്റ് , സ്പീഡ് ഗവര്‍ണര്‍, ഹാന്‍ഡ് ബ്രേക്ക് തുടങ്ങി സ്‌കൂള്‍ ബസ്സുകള്‍ക്ക് നിര്‍ബന്ധമായും വേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തിയത് .
പരിശോധനയുടെ ഭാഗമായി സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസും നല്‍കി. വാഹനത്തില്‍ പ്രദര്‍ശിപ്പിയ്‌ക്കേണ്ട കാര്യങ്ങള്‍, വാഹന രേഖയുടെ കാലാവധി മുതലായവയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിശോധനകള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ റോഷന്‍ സാമുവല്‍, ആശാ കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ് വര്‍ഗീസ്, മധുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്റ്റിക്കര്‍ പതിപ്പിക്കുകയും ചെയ്തു.


.webp)


0 Comments