Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ തൊഴില്‍മേള മേയ് 28, 29 തീയതികളില്‍



വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ തൊഴില്‍മേള സ്പെക്ട്രം 2025 മേയ് 28, 29 തീയതികളില്‍ ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ നടക്കും. സര്‍ക്കാര്‍, സ്വകാര്യ ഐടിഐയില്‍ പരിശീലനം നടത്തുന്ന ഒരു വര്‍ഷ ട്രെയിനികള്‍, ദ്വിവത്സര കോഴ്സിലെ രണ്ടാംവര്‍ഷ ട്രയിനികള്‍ ഐടിഐ ട്രേഡുകളില്‍വിജയിച്ചവര്‍, നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. 




പങ്കെടുക്കുന്നവര്‍ കെ.കെ.ഇ.എമ്മിന്റെ ഡി.ഡബ്ല്യൂ.എം.എസ്.  പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ കരസ്ഥമാക്കി, രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച സ്മാര്‍ട്ട് ഫോണ്‍ സഹിതം മേയ് 28ന് രാവിലെ 8.30 ന് മുന്‍പായി ഏറ്റുമാനൂര്‍ ഗവ. ഐ ടി ഐ യില്‍ എത്തണം. മേളയുടെ ഉദ്ഘാടനം 28ന് രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നിര്‍വഹിക്കും.

Post a Comment

0 Comments