കുടുംബശ്രീ കലോത്സവത്തില്‍ മിന്നുന്ന താരമായി ശ്രീദേവി ടീച്ചര്‍. മോഹിനിയാട്ടം , ഭരതനാട്യം എന്നിവയില്‍ ഫസ്റ്റ് നേടിയാണ് ശ്രീദേവി ടീച്ചര്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ കലോത്സവങ്ങളില്‍ നിരവധി തവണ ഒന്നാം സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. നിലവില്‍ 25 വര്‍ഷമായി തൃശ്ശൂര്‍ പാവറട്ടിക്ക് സമീപം കാക്കശ്ശേരിയില്‍ സ്‌കൂള്‍ ടീച്ചറാണ്.
ഗുരുവായൂരിനടുത്ത് ചെമ്മണ്ണൂരിലും വെങ്കിടങ്ങിലും രണ്ട് പരിശീലന കളരികളിലും ഡാന്‍സ് ഭരതനാട്യം മോഹിനിയാട്ടം എന്നിവയ്ക്ക് പ്രത്യേക പരിശീലനവും ടീച്ചര്‍ നല്കിവരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സുജീഷിനും , മക്കള്‍ക്കും ഒപ്പമാണ് ഇവര്‍ മത്സര വേദിയില്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അത് നല്‍കുന്ന കരുത്തും ആത്മവിശ്വാസവും ചെറുതല്ല എന്ന അഭിപ്രായമാണ് ശ്രീദേവി ടീച്ചര്‍ പങ്കുവെച്ചത്.
0 Comments