വിപുലമായ സൗകര്യങ്ങളോടെ ശ്രീലക്ഷ്മി പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്റര്‍ അയര്‍ക്കുന്നത്ത് പ്രവര്‍ത്തനമാരംഭിച്ചു. ആയിരത്തോളം പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ശ്രീലക്ഷ്മി പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം സഹകരണ ദേവസ്വം തുറമുഖ വകുപ്പു മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. ചാണ്ടി ഉമ്മന്‍ MLA അധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് MLA, പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍, കേരള കോണ്‍ഗ്രസ് M ജനറല്‍ സെകട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജയിംസ് കുന്നപ്പള്ളി, ലാന്‍ഡ് ഡവലപ്‌മെന്റ് ബോര്‍ഡ് മെമ്പര്‍ ജോസഫ് ചാമക്കാല,,BJP ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം പഞ്ചായത്തംഗം ലാല്‍സി P മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.കെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments