കേരളാ അക്വാറ്റിക്ക് അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന എഴുപത്തി രണ്ടാമത് സംസ്ഥാന നീന്തല്‍ മത്സരം ഈ മാസം 30, 31 തീയതികളില്‍ പാലാ സെന്റ് തോമസ് കോളേജ് നീന്തല്‍ കുളത്തില്‍ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മൂന്നൂറോളം പുരുഷ, വനിതാ താരങ്ങളും ഒഫീഷ്യല്‍സും പങ്കെടുക്കും. ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന കേരളാ ടീമിനെ ഈ മത്സരത്തില്‍ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. 30നു രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന മത്സരം 31-നു വൈകിട്ടാണ് സമാപിക്കുക. കോട്ടയം ജില്ലയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാന നീന്തല്‍ മത്സരം നടക്കുന്നത്. കോട്ടയം ജില്ലാ അക്വാറ്റിക്ക് അസ്സോസ്സിയേഷന്‍ ഏറ്റെടുത്ത് നടത്തുന്ന ഈ മത്സരത്തിലെ ആകര്‍ഷണീയമായ ഇനം പുരുഷ/വനിതാ വാട്ടര്‍ പോളോയാണ്.
നിലവില്‍ കേരളാ വനിതകളാണ് ദേശീയ ചാമ്പ്യന്‍മാര്‍. ഉത്ഘാടന സമ്മേളനത്തില്‍ ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്‍ പ്രസിഡന്റും, സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ ബിനു പുളിക്കകണ്ടം അധ്യക്ഷത വഹിക്കും. മന്ത്രി വി എന്‍ വാസവന്‍ ഉത്ഘാടനം ചെയ്യും. പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാന ദാനം നിര്‍വഹിക്കും. എം പി മരായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോസ് കെ മാണി, മാണി സി കാപ്പന്‍ എം എല്‍ എ, കേരള ഒളിംപിക് അസോസിയേന്‍ സെക്രട്ടറിയും, അക്വാറ്റിക്ക് അസ്സോസ്സിയേഷന്‍ പ്രസിഡന്റ്റുമായ എസ് രാജീവ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ ബിനു പുളിക്കകണ്ടം, ജേക്കബ് ടി ജെ, ശ്രീകുമാര്‍ കളരിക്കല്‍, മാര്‍സ് മാത്യു, എന്നിവര്‍പങ്കെടുത്തു.





0 Comments