ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അണ്ടര്‍ വാല്യൂവേഷന്‍ അദാലത്ത് മെയ് 17, 30 തീയതികളില്‍ നടക്കും. ആധാരത്തില്‍ വിലകുറച്ചുകാണിച്ചതിനെ തുടര്‍ന്ന് അണ്ടര്‍ വാല്യൂവേഷന്‍ നടപടികള്‍ നേരിടുന്നവര്‍ക്കായാണ് ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് നടക്കുന്നതെന്ന് സബ് രജിസ്ട്രാര്‍ ദിലീപ് കൊച്ചുണ്ണി അറിയിച്ചു. രാവിലെ 10.15 മുതല്‍ 3.30 വരെ യാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. 1.01.1986 മുതല്‍ 31.03.2017 വരെയുള്ള യു .വി കേസുകള്‍ സര്‍ക്കാരിന്റെ സെറ്റില്‍മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി പരമാവധി കുറവ് മുദ്രവിലയുടെ 60% വരെയും, കുറവ് രജിസ്‌ട്രേഷന്‍ ഫീസിന്റെ 75% വരെയും ഇളവ് അദാലത്തില്‍ അനുവദിച്ചു നല്‍കുന്നതാണ് . കൂടാതെ 01.04.2017 മുതല്‍ 31.03.2023 വരെയുള്ള അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ക്ക് കോമ്പൗണ്ടിങ് സ്‌കീം പ്രകാരം രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി കുറവ് മുദ്രവിലയുടെ 50 % മാത്രമടച്ച് നിയമനടപടികളില്‍നിന്നും ഒഴിവാകാവുന്നതാണ് . പൊതുജനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ പറഞ്ഞു.





0 Comments