തിരുവനന്തപുരം സാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാമത് വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നല്‍കുന്ന മാധവ മുരളി പുരസ്‌കാരം സുരേഷ് കിടങ്ങൂരിന്. 30 വര്‍ഷത്തിലേറെയായി നാടകരംഗത്തും, ചെറുകഥ, കവിതരംഗത്തും, സജീവമാണ് സുരേഷ്. നിരവധി നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ച സുരേഷിനെ തേടി ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. ഒരു കൃഷിക്കാരന്റെ കഥ പറയുന്ന 'മണ്ണിന്റെ കാമുകന്‍' എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2017-18 ലെ 'വിശ്വദേവന്‍ പുരസ്‌കാരം' 'പിതൃലോകത്തെ നിലാവ്' എന്ന ചെറുകഥയ്ക്ക് ലഭിച്ചു. കിടങ്ങൂര്‍ പി കെ വി ലൈബ്രറിയില്‍ നിന്നും 'കിടങ്ങൂരിന്റെ സാഹിത്യപ്രതിഭ'യ്ക്കുള്ള ആദരവും ലഭിച്ചു. ഗോവ മഷിക്കൂട്ട് സാഹിത്യ വേദിയുടെയും വയനാട് കാട്ടുപൂക്കള്‍ സാഹിത്യ കൂട്ടായ്മയുടെയും, കോട്ടയം സാഹിത്യ സംഘത്തിന്റെയും ആദരവുകള്‍ ലഭിച്ചു. കിടങ്ങൂര്‍ മണ്ണിന്റെ കാമുകന്‍ സൗഹൃദ സംഘത്തിന്റെ സെക്രട്ടറി കൂടിയാണ് സുരേഷ്.
0 Comments