Breaking...

9/recent/ticker-posts

Header Ads Widget

തലനാട് പാറേക്കയം ചൊവ്വൂര്‍ റോഡ് ഉദ്ഘാടനം മാണി സികാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.



തലനാട് പാറേക്കയം ചൊവ്വൂര്‍ റോഡ് ഉദ്ഘാടനം  മാണി സികാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 38 ലക്ഷത്തി നാല്പതിനായിരം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ശേഷിക്കുന്ന 200 മീറ്റര്‍ റോഡ് നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിച്ച് എത്രയും വേഗം റോഡ് പണി പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. 
യോഗത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലി, തലനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ രോഹിണി ഭായ് ഉണ്ണിക്കൃഷ്ണന്‍, താഹ അടുക്കം, തങ്കച്ചന്‍ മുളകുന്നം തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ് പൂര്‍ത്തീകരിക്കുന്നതോടെ ചൊവ്വൂര്‍ പ്രദേശവാസികള്‍ക്ക് തലനാട്ടില്‍ എത്താന്‍ 3 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി. രണ്ടു ബസ്സുകള്‍ മാറിക്കയറി കിലോമീറ്ററുകള്‍ സഞ്ചരിച്ച് പഞ്ചായത്ത് സ്ഥാനത്തെത്തേണ്ടിവരുന്നതിന്റെ ദുരിതം ഒഴിവാകുകയാണ്. നാടിന്റെ വികസനത്തിനും വഴി തുറക്കുകയാണ് പുതിയ റോഡെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments