ഏറ്റുമാനൂരില്‍ തെരുവു നായയുടെ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് കടിയേറ്റു. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ വള്ളിക്കാട് മുഴുവനാക്കുന്ന് ഭാഗത്താണ് വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമായി കൊച്ചുകുട്ടികളും ഒരു വയോധികനും അടക്കം 10 പേര്‍ക്ക് കടിയേറ്റത്. വള്ളിക്കാട്, ക്ലാമറ്റം, മുഴുവനാകുന്ന്, മംഗളംകുന്നുംപുറം, പുലിയിളമല പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നഗരസഭ കൗണ്‍സിലര്‍മാരായ ബീന ഷാജി, തങ്കച്ചന്‍ കോണിക്കല്‍ എന്നിവര്‍ പറഞ്ഞു. ഇവരുടെ നിര്‍ദ്ദേശപ്രകാരം നായയുടെ കടിയേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
നഗരസഭ അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയും തുടര്‍ന്ന് നായ്ക്കളെ പിടിക്കുന്നതില്‍ വൈദഗ്ദ്ധ്യം ഉള്ള ആളെ വിളിച്ചുവരുത്തി നായ പിടികൂടുകയും ചെയ്തു. ചത്ത നായയെ തിരുവല്ലയിലെ ലബോറട്ടറിയില്‍ പരിശോധന നടത്തുന്നതിനായി കൊണ്ടുപോയി. . കടിയേറ്റന്നു സംശയിക്കുന്ന മറ്റു നായ്ക്കള്‍ക്കു കുത്തിവെപ്പും പ്രതിരോധ കുത്തിവെപ്പും നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ടും കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. നഗരത്തില്‍ പലയിടത്തും തെരുവുനായ ശല്യം രൂക്ഷവുമാണ്.
0 Comments