Breaking...

9/recent/ticker-posts

Header Ads Widget

ശനിയാഴ്ച പാലായില്‍ ത്രിവര്‍ണ്ണ സ്വാഭിമാന യാത്ര നടന്നു



ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നല്‍കിയ ഭാരതത്തിന്റെ ധീര സൈനികര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അര്‍പ്പിച്ച് ശനിയാഴ്ച പാലായില്‍  ത്രിവര്‍ണ്ണ സ്വാഭിമാന യാത്ര നടന്നു. വിമുക്ത ഭടന്മാരും ദേശസ്‌നേഹികളും യാത്രയില്‍ പങ്കെടുത്തു.വിമുക്തഭടന്‍ സഞ്ജീവ് നെല്ലാനിക്കലിന്റെ നേതൃത്വത്തില്‍ പ്രൊഫ. ബി.വിജയകുമാര്‍, അഡ്വ.ജി. അനീഷ്, എന്‍.കെ.ശശികുമാര്‍, ബിനീഷ് ചൂണ്ടച്ചേരി, എം.ആര്‍. മുരളീധരന്‍,രാജന്‍ കെ.കെ, ജയ രാജു, മിനി അനില്‍, മാഗി കല്ലറക്കല്‍, സ്മിത വിനോദ്, പി.ബി. ഹരികൃഷ്ണന്‍, മംഹഷ് നെച്ചിപ്പുഴൂര്‍, അജി കെ.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പാലാ ഗവ ആശുപത്രിക്ക് സമീപത്തുനിന്ന് ആരംഭിച്ച ത്രിവര്‍ണ്ണ സ്വാഭിമാന യാത്ര ളാലം പാലത്തിന് സമീപം  സമാപിച്ചു.


Post a Comment

0 Comments