ഏറ്റുമാനൂര്‍ കൃഷിഭവന്റെ മുകളില്‍ ഞാവല്‍ മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കര്‍ഷക രജിസ്‌ട്രേഷനും മറ്റും കൃഷിഭവന്‍ ഓഫീസില്‍ നടക്കുന്നതിനിടയില്‍ ആയിരുന്നു മരശിഖരം ഒടിഞ്ഞു വീണത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ മരം തങ്ങിനിന്നത് മൂലം അകത്തുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞയിടെ ഈ ഞാവല്‍ മരത്തിന്റെ മറ്റൊരു ശിഖരം ഒടിഞ്ഞുവീണ് വാഹനങ്ങള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. കുടുംബ കോടതിയും മുനിസിഫ്, മജിസ്‌ട്രേട്ട് കോടതികളും സബ് രജിസ്റ്റര്‍ ഓഫീസും ട്രഷറിയും കെഎസ്ഇബിയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസും, ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുമെല്ലാം പ്രവര്‍ത്തിക്കുന്ന കച്ചേരി കുന്നുംപുറത്താണ് കൃഷിഭവന്റെ ഓഫീസ്. ഇതുമൂലം പ്രദേശം തി രക്കേറിയ ഇടവും ആണ്. മരം മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ശിഖരം ഒടിഞ്ഞുവീണത്.


.webp)


0 Comments