Breaking...

9/recent/ticker-posts

Header Ads Widget

കാത്തലിക് നഴ്‌സസ് ഗില്‍ഡ് ഓഫ് ഇന്ത്യ മാര്‍ സ്ലീവാ മീറ്റ് -2025 നടന്നു



കാത്തലിക് നഴ്‌സസ് ഗില്‍ഡ് ഓഫ് ഇന്ത്യ മാര്‍ സ്ലീവാ മീറ്റ് -2025 മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍ ഡോ.ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സുമാര്‍ സമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ എക്കാലവും വിലമതിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.ടി ആന്‍ഡ് നഴ്‌സിംഗ് ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം, സി.എന്‍.ജി.ഐ രൂപത പ്രസിഡന്റും സി.എസ്.എസ്.ഡി സൂപ്പര്‍വൈസറുമായ ലിന്‍സി ജോണ്‍സ്, സ്റ്റാഫ് നഴ്‌സ് അന്ന മരിയ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ അവാര്‍ഡ് ജേതാവും മോട്ടിവേഷണല്‍ സ്പീക്കറുമായ ലിറ്റി വര്‍ഗീസ് എക്‌സലിംഗ് ഇന്‍ നഴ്‌സിംസ് അപ്രോച്ച് എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. നഴ്‌സുമാരുടെ കലാപരിപാടികളുംഅരങ്ങേറി.



Post a Comment

0 Comments