പൂഞ്ഞാര്‍ ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ 22-ാമത് വാര്‍ഷിക മഹോത്സവം ജൂണ്‍ 27നു പൂഞ്ഞാറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് വാര്‍ഷിക ഘോഷയാത്ര സമാരംഭ സമ്മേളനം ആരംഭിക്കും. പൂജാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി നിയുക്താനന്ദ അധ്യക്ഷനായിരിക്കും. ജയചന്ദ്രന്‍ കോട്ടയം സ്വാഗതമാശംസിക്കും.
ഘോഷയാത്രയ്ക്ക് പൂഞ്ഞാര്‍ ടൗണ്‍ ബസ്റ്റാന്‍ഡില്‍ നല്‍കുന്ന സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന യോഗം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ റോജി തോമസ് ഉദ്ഘാടനം ചെയ്യും. 11:30ന് പൂഞ്ഞാര്‍ സ്റ്റോവ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്യും. ആത്മ ബോധോദയ സംഘം ട്രസ്റ്റി സ്വാമി വേദാനന്ദ അധ്യക്ഷനായിരിക്കും. സന്യാസിനി ഗുരു കര്‍മ്മാനന്ദനിയമ്മ സ്വാഗതമാശംസിക്കും. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാദര്‍ തോമസ് പനക്കക്കുഴി, പാല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീതസംഗാനന്ദ, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍, എസ്എന്‍ഡിപി വനിതാ സംഘം മീനച്ചില്‍ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹനന്‍, സ്വാമി പ്രജ്ഞാനാനന്ദ സന്യാസിനി ഭഗവത് പ്രസാദിനിയമ്മ, സന്യാസിനി പാര്‍വതി അമ്മ, ആശ്രമ പൂജാരി നിതിന്‍ രാജ് പൂഞ്ഞാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ശുഭാനന്ദ ഗാനാര്‍ച്ചന, സമൂഹസദ്യ, സമൂഹ ആരാധന, ഭക്തിഗാനസുധ എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീ ശുഭാനന്ദാശ്രമം സെക്രട്ടറി വി.കെ ബാബു, രക്ഷാധികാരി സന്യാസിനി ഗുരുകര്‍മ്മാനന്ദനിയമ്മ, ആശ്രമ പൂജാരി നിതിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
0 Comments