വിദ്യാര്‍ത്ഥികളില്‍ ധാര്‍മികതയും മൂല്യബോധവും വളര്‍ത്തിയെടുക്കണമെന്ന് മൂല്യങ്ങളുടെ വിലയും വേദനകള്‍ നല്കുന്ന ഗുണപാഠവുമെല്ലാം ക്ലാസുമുറികള്‍ക്കു പുറത്തു നിന്നും പഠിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലയില്‍ ദീപിക സീക് അക്കാഡമിക് എക്സലന്‍സ് അവാര്‍ഡ്ദാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കും പുരസ്കാരം നല്കി അനുമോദിച്ചു.
പാലാ ളാലം പഴയ പള്ളി പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാണി സി കാപ്പന് എംഎല്‍എ അധ്യക്ഷനായിരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ MLAവിതരണം ചെയ്തു. പാലാ രൂപത മുഖ്യവികാരി ജനറാളും രാഷ്ട്രദീപിക കമ്പനി ഡയറക്ടറുമായ മോണ്‍. ജോസഫ് തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് എം.ഡി.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. പാലാ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, പാലാ ഡിവൈഎസ്പി കെ.സദന്, ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തില്‍, ഡിഎഫസി പാലാ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നു ചെരിവുപുരയിടം, ഡിഎഫ്സി രൂപത പ്രസിഡന്റ് ജെയ്സണ്‍ കുഴികോടിയില്‍ , ദീപിക പിആര്‍ഓ മാത്യു കൊല്ലമലക്കരോട്ട് റിപ്പോര്‍ട്ടര്‍ ബിജു കൂട്ടപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments