Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ AKCA ജില്ലാ സമ്മേളനം നടന്നു.



ഓള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ AKCA ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. സാന്‍ജോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി V.N വാസവന്‍ ഉദ്ഘാടനം ചെയ്തു. കേറ്ററിംഗ് മേഖലയില്‍  സഹകരണ സംഘം രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതായണെന്ന്  മന്ത്രി  വി.എന്‍ വാസവന്‍ പറഞ്ഞു. സഹകരണ സംഘം രൂപീകരിക്കുന്നതിനാവശ്യമായ സഹായങ്ങള്‍   സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കേറ്ററിംഗ് മേഖലയില്‍ വലിയ മത്സരമാണ് നടക്കുന്നതെന്നും രുചിക്കൂട്ടും, മികച്ച സേവനവും ആണ് ഈ ബിസിനസിന്റെ  പ്രധാന ആകര്‍ഷണ ഘടകമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.രൂക്ഷമായ വിലക്കയറ്റം കാറ്ററിങ്  മേഖലയിലുള്ളവരെ സാരമായി ബാധിക്കുന്നുണ്ടന്നത് യാഥാര്‍ത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു.  പ്രതിനിധി സമ്മേളനത്തില്‍ AKCA കോട്ടയം ജില്ലാ പ്രസിഡണ്ട്  സജി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു.ജില്ലാ രക്ഷാധികാരി ഏലിയാസ് സക്കറിയ  ആമുഖ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ്  റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ്  സജി ജേക്കബ്ബ്, സെക്രട്ടറി ബിജു തോമസ്, ട്രഷറര്‍ സെബാസ്റ്റ്യന്‍  ജോസഫ് എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.AKCA മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി സുനുകുമാര്‍  റിട്ടേണിംഗ് ഓഫീസര്‍ആയിരുന്നു.

Post a Comment

0 Comments