അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശിലാസ്ഥാപന കര്‍മ്മം ക്ഷേത്രം തന്ത്രിയുടെ പ്രതിനിധി രാമന്‍ നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയും ചേര്‍ന്നു നിര്‍വഹിച്ചു.
തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേകം കരിങ്കല്ലില്‍ കൊത്തി കൊണ്ടുവന്ന ശിലാ പാളികളാണ് പ്രദക്ഷിണ വഴി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ മനോജ് കീപ്പാറ, വൈസ് പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, കരയോഗം സെക്രട്ടറി മാധവന്‍ നായര്‍, ദേവസ്വം സെക്രട്ടറിമാരായ സുരേന്ദ്രന്‍ നായര്‍, വിനോദ് വടക്കേമഠം, ട്രഷറര്‍ സതീശന്‍ ബി, വനിതാ സമാജം പ്രസിഡന്റ് ബിജി മനോജ്, സെക്രട്ടറി ആരതി ശിവദാസ്, തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments