അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ പി. എന്‍. പണിക്കര്‍ അനുസ്മരണവും വായനദിനവും ആചരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. പ്രശാന്തി സി.എം.സി. വായനദിനം ഉത്ഘാടനം ചെയ്തു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് വായനദിനത്തില്‍ കുട്ടികള്‍ക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ അധ്യാപകര്‍ പകര്‍ന്നുനല്‍കി. പോസ്റ്റര്‍ രചന, പദപരിചയം, വായനകള്‍, പ്രസംഗം സാഹിത്യകാരന്മാരെ പരിചയപെടല്‍, ക്വിസ് മത്സരം ഇവയില്‍ കുട്ടികള്‍ എല്ലാവരും പങ്കെടുത്തു. കൂടാതെ ഒരാഴ്ചത്തെ വായനദിന പരിപാടികളും നടത്തുവാന്‍ തീരുമാനിച്ചു.


.webp)


0 Comments