Breaking...

9/recent/ticker-posts

Header Ads Widget

കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം



മീനച്ചില്‍ പഞ്ചായത്തിലെ കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം മാണി  സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.  MLAയുടെ ആസ്തിവികസന ഫണ്ട് പയോഗിച്ച് രണ്ട് നിലകളിലായി നിര്‍മ്മിച്ച കെട്ടടിത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് ചടങ്ങ് നടന്നത്. 


പഞ്ചായത്ത് ഭരിക്കുന്ന LDF ഭരണ സമിതിക്ക്  ആരോഗ്യമന്ത്രിയോ മറ്റെതെങ്കിലും സംസ്ഥാന മന്ത്രിമാരോ ഉദ്ഘാടനം നടത്തണമെന്നായിരുന്നു താല്പര്യം. ഇതെത്തുടര്‍ന്ന് ഉദ്ഘാടനം നീണ്ടു പോയപ്പോള്‍ MLA ഉദ്ഘാടനം നടത്താന്‍ UDF ന്റെ നേതൃത്വത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. രാവിലെ 10 മണിക്ക് ആശുപത്രി കോമ്പൗണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.  നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും ഉദ്ഘാടനം നടത്താതെ ആരോഗ്യവകുപ്പ് മന്ത്രിയുടെ സമയത്തിനായി കാത്തിരിക്കുന്നു എന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഉദ്ഘാടനം നടത്തിയില്ലെങ്കില്‍ വീണ്ടും വൈകും എന്നാണ്  യുഡിഎഫ് നേതൃത്വം അഭിപ്രായപ്പെട്ടത്.  ഉദ്ഘാടനം വൈകിപ്പിച്ചവരെ കുറിച്ച് താനൊന്നും പറയുന്നില്ല എന്നും  അവരെ ദൈവം ശിക്ഷിക്കാതിരിക്കട്ടെ എന്നും  എംഎല്‍എ പ്രതികരിച്ചു. എംഎല്‍എയുടെ ഫണ്ട് വിനിയോഗിച്ചു നിര്‍മ്മിച്ച കെട്ടിടത്തിന് ഉദ്ഘാടനത്തിന് വേണ്ടി ആരോഗ്യം മന്ത്രിയുടെ സമയം കാത്തിരിക്കേണ്ട ആവശ്യമില്ലന്നും എംഎല്‍എ പറഞ്ഞു. യോഗത്തിലേക്ക് അധ്യക്ഷനായി പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുകയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. വാര്‍ഡ് മെമ്പര്‍ നളിനി ശ്രീധരന്‍ യോഗത്തില്‍ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലി സ്വാഗതമാശംസിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോസിലി ഡാനിയേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിഴപറയാര്‍ പള്ളി വികാരി ഫാദര്‍ മാത്യു പന്തലാനി , രാജന്‍ കൊല്ലംപറമ്പില്‍, പ്രൊഫസര്‍ സതീഷ്. ചൊള്ളാനി , എന്‍ സുരേഷ്, എ.കെ ചന്ദ്രമോഹന്‍, ജോര്‍ജ് പുളിങ്കാട്, പഞ്ചായത്തംഗം റെജി, ലിസമ്മ സന്തോഷ്, പ്രേംജിത്ത് ഏര്‍ത്തയില്‍, ഡയസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments