ഏറ്റുമാനൂര്‍ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അന്താരാഷ്ട്ര യോഗ ദിനാചാരണവും യോഗ പരിശീലനവും നടത്തി. കോളേജിലെ എന്‍സിസി, എന്‍എസ്എസ് യൂണിറ്റുകള്‍ ഹാര്‍ട്ട് ഫുള്‍നെസ് ഏറ്റുമാനൂരുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.മംഗളം എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.അരുണ്‍ ജോസ് അധ്യക്ഷത വഹിച്ചു
. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്.''ഒരു ഭൂമി ഒരു ആരോഗ്യം ' എന്നതാണ് ഇത്തവണത്തെ യോഗദിനത്തിന്റെ ആശയം. നമ്മള്‍ ആരോഗ്യമുള്ളവരായി വളരുന്നതിലൂടെ സമൂഹവും ഭൂമിയും ആരോഗ്യമുള്ളവരാകുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.യോഗ ട്രെയ്‌നര്‍മാരായ ബിന്ദു N B, നാരായണന്‍ നമ്പൂതിരി എന്നിവര്‍ യോഗ പരിശീലിപ്പിച്ചു.എന്‍സിസി ഓഫീസര്‍ ലെഫ്റ്റനന്റ് അഭിജിത് കുമാര്‍ എ.എന്‍, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഖില്‍ മോസസ്,ഡോ.രാധാകൃഷ്ണന്‍, ഫസീല എം.ബി എന്നിവര്‍ സംസാരിച്ചു.





0 Comments