Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ നടന്നു



ആയിരത്തോളം കുട്ടികളും മന്ത്രി വാസവനും പങ്കു ചേര്‍ന്ന സുംബാ നൃത്തവുമായി കോട്ടയത്ത് ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ നടന്നു. ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളില്‍ മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി  വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടുവച്ച് സൂംബ ഡാന്‍ഡിലും പങ്കെടുത്തു. മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലെ ആയിരത്തോളം വരുന്ന കുട്ടികളും സൂംബയില്‍ അണിചേര്‍ന്നു. 

സൂംബ ഡാന്‍സിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നത് കായികവും മാനസികവുമായ ഉണര്‍വാണെന്ന് മന്ത്രി പറഞ്ഞു. ലഹരിക്കെതിരേ ദീര്‍ഘവീഷണവും ഭാവനാസമ്പന്നുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.  അതിനായി, കക്ഷി രാഷ്ട്രീയ, ജാതി - മത വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ട് പോകും. മാനസികവും കായികവുമായ ഉണര്‍വ് ഉറപ്പാക്കാന്‍ കഴിയുന്ന ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരി ഒരു സാമൂഹികവിപത്തായി മാറിയിരിക്കുകയാണെന്നും അതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉണര്‍വുകള്‍ക്കായി നല്ല ശീലങ്ങള്‍ പഠിപ്പിച്ചു നല്‍ക്കണം. ലഹരി മുക്തമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനായി കലാ കായിക വിനോദങ്ങളിലൂടെയോ വായനയിലൂടെയോ നല്ല സന്ദേശങ്ങള്‍ നല്‍കി സമൂഹത്തെ ഉദ്‌ബോധിപ്പിക്കാന്‍ സാധിക്കണം. ലഹരിയ്ക്കടിമപ്പെടുന്നവരെ കൃത്യമായി അടയാളപ്പെടുത്തി അവരെ അതില്‍നിന്ന് മോചിപ്പിക്കാന്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെ നല്‍കി മുന്നോട്ട് കൊണ്ടുവരണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ലഹരിക്കെതിരെ സൂംബ ഡാന്‍സ് കളിച്ച മൗണ്ട് കര്‍മലിലെ വിദ്യാര്‍ഥികളെ അനുമോദിക്കാനും മന്ത്രി മറന്നില്ല. ചടങ്ങില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം അജിത് പൂഴിത്തറ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്‍. സുനിമോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മേരി, ഹെഡ്മിസ്ട്രസ്സ് റവ. സിസ്റ്റര്‍ എ.എസ്. ജെയിന്‍, പി.ടി.എ. പ്രസിഡന്റ് പ്രവീണ്‍ കെ. രാജ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments