പാലായില്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്റെ മറവില്‍ ഫ്‌ളവര്‍ ഷോപ്പുടമയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമം.ആര്‍മി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് പാലായിലെ ഫിയേസ്റ്റ ഫ്‌ലവര്‍ ഷോപ്പില്‍ നിന്നും ബൊക്കെ ഓര്‍ഡര്‍ ചെയ്ത ശേഷം പണം അയച്ചതിന്റെ വ്യാജ സ്‌ക്രീന്‍ഷോട്ടുകളും, മെസ്സേജും നല്‍കിയാണ് തട്ടിപ്പിന് ശ്രമിച്ചത്.
ആയിരം രൂപയുടെ ഓര്‍ഡറിന് പതിനായിരം രൂപ കട ഉടമയുടെ അക്കൗണ്ടിലേക്ക് അയച്ചു എന്നും ബാക്കി ഒമ്പതിനായിരം രൂപ തിരിച്ച് അയക്കണം എന്ന് പറഞ്ഞ് നിരവധി തവണ ഇയാള്‍ ഫോണ്‍ ചെയ്തിരുന്നു. കട ഉടമയുടെ അക്കൗണ്ടില്‍ ക്യാഷ് ക്രെഡിറ്റ് ആയി എന്നതിന്റെ തെളിവും ടെക്സ്റ്റ് മെസ്സേജായി അയച്ചുകൊടുത്തു. സംശയം തോന്നിയ കടയുടമ പണം നല്‍കാന്‍ തയ്യാറായില്ല. സമാനമായ രീതിയില്‍ തൊടുപുഴയിലും, കൂത്താട്ടുകുളത്തും തട്ടിപ്പ് നടന്നിട്ടുണ്ട്. ഓണ്‍ലൈനില്‍ പണമായക്കാനുള്ള സൗകര്യം തട്ടിപ്പിനുള്ള മാര്‍ഗമായി മാറുമ്പോള്‍ വ്യാപാരികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിമാറുകയാണ്സംഭവം.
0 Comments