കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനു സമീപം എല്‍.എല്‍.എം ഹോസ്പിറ്റലിനു മുന്നില്‍ വെട്ടിപ്പൊളിച്ച റോഡ് റീ ടാറിംഗ് നടത്താത്തത് അപകട ഭീഷണിയാവുന്നു. തിരക്കേറിയ കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ LLM ആശുപത്രിയുടെ പ്രവേശന കവാടത്തിലാണ് യാത്രാതടസ്സം ഉണ്ടായിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടിയൊഴുകിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായാണ് ഇവിടെ റോഡ് കുഴിച്ചത്. റോഡിലെ കുഴി മണ്ണിട്ടു മൂടിയെങ്കിലും ടാറിംഗ് നടത്താത്തതോടെ ഇവിടം അപകട മേഖലയാവുകയായിരുന്നു.
ആശുപത്രിയിലേക്ക് രോഗികളുമായെത്തുന്ന വാഹനങ്ങള്‍ക്ക് യാത്രാ തടസ്സമുണ്ടാവുന്നതൊടൊപ്പം ഹൈവേ ജംഗ്ഷനില്‍ നിന്നും അയര്‍ക്കുന്നം ഭാഗത്തേക്കള്ള വാഹനങ്ങളും ഏറെ വിഷമിച്ചാണ് ഈ ഭാഗത്തുകൂടി കടന്നു പോവുന്നത്. കനത്ത മഴയില്‍ വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അപകട സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ അപകട സൂചികകള്‍ സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരക്കായ റോഡിന്റെ ഒരു ഭാഗം കുത്തിപ്പൊളിച്ചിട്ട് നാളേറെയായെങ്കിലും ടാറിംഗ് നടത്തി അപകട ഭീഷണി മാറ്റാന്‍ അധികൃതര്‍ തയ്യറാവാത്തതില്‍ പ്രതീഷേധമുയരുകയാണ്. നെടുമ്പശേരി വിമാത്താവളത്തിലേക്കുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലെ ഗതാഗത തടസ്സം നീക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥ ജനങ്ങള്‍ക്ക് ദുരിതമായിരിക്കുകയാണ്.
0 Comments