കോട്ടയം ജില്ല ജൂണിയര്‍ സബ് ജൂണിയര്‍ നീന്തല്‍ മത്സരങ്ങളില്‍ പാലാ സെന്റ് തോമസ് കോളജ് അക്വാറ്റിക് സെന്റര്‍ ജേതാക്കളായി. 32 സ്വര്‍ണ്ണവും 36 വെള്ളിയും 31 വെങ്കലവും നേടി 465 പോയിന്റോടെയാണ് സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെന്റര്‍ നേട്ടം കൈവരിച്ചത്. 175 പോയിന്റോടെ ഗാന്ധിനഗര്‍ അക്വാറ്റിക് സെന്റര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെന്ററിന്റെ റീമ എബി,അര്‍ജുന്‍ എം പട്ടേരില്‍, റേച്ചല്‍ മേരി ജോസ് എന്നിവര്‍ വ്യക്തിഗത ഇനങ്ങളില്‍ ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
0 Comments