ലഹരി വിരുദ്ധ പക്ഷാചരണത്തിന്റെ ഭാഗമായി ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. സഖറിയാസ് ആട്ടപ്പാട്ട് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.. ഹെഡ് മാസ്റ്റര്‍ ബെന്നിച്ചന്‍ പി.ഐ., പിടിഎ പ്രസിഡന്റ് ജോസ് തയ്യില്‍, മഞ്ജു ഡേവിസ്, റോബിന്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. റാലിയുടെ സമാപനത്തെ തുടര്‍ന്ന് ഭരണങ്ങാനം ടൗണില്‍ കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. ഏബല്‍ റോയല്‍, ജോമോന്‍ കുരുവിള, സിബി ജോസഫ്, ജിനു ജോസ്, റെന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments