Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവ.ജനറല്‍ ആശുപത്രിയില്‍ യോഗ ദിനാചരണം നടത്തി.



പാലാ ഗവ.ജനറല്‍ ആശുപത്രിയില്‍ യോഗ ദിനാചരണം നടത്തി.  ആശുപത്രി ആര്‍എംഒ ഡോക്ടര്‍ രേഷ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോക്ടര്‍ നൗഷാദ് അധ്യക്ഷനായിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു കെ.വി മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് സൂപ്രണ്ട് ഷെറിഫാ വി.എം , ഡെപ്യുട്ടി നഴ്സിംഗ് സൂപ്രണ്ട് ഷീനാ ജോര്‍ജ്ജ്,  ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ലേഖ, എച്ച് ഐ സി നേഴ്സിംഗ് ഓഫീസര്‍ രാജു, സിന്ധു കെ നാരായണന്‍, പിആര്‍ഒ സുനിത, ഡോക്ടര്‍ ഷാനു, സീനിയര്‍ നേഴ്സ് മോളമ്മ തുടങ്ങിയവര്‍ സംസാരിച്ചു. ആയുഷ് മുന്‍ യോഗ ഇന്‍ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര യോഗ പരിശീലനം നടത്തി. ആശുപത്രി ജീവനക്കാരും,എസ്എംവി നേഴ്സിംഗ് സ്‌കൂള്‍, സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആണ്ടൂര്‍, ചേര്‍പ്പുങ്കര്‍ മാര്‍ സ്‌ളീവാ കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാര്‍ത്ഥികളും യോഗ പ്രദര്‍ശനം നടത്തി.


Post a Comment

0 Comments