കേരളത്തില്‍ വര്‍ധിച്ചു വരുന്ന പേ വിഷബാധയ്‌ക്കെതിരെ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് പേവിഷ ബാധ ബോധവല്‍ക്കരണ പരിപാടി നടത്തിയത്. ഏറ്റുമാനൂര്‍ നഗരസഭയിലെ 24 സ്‌കൂളുകളില്‍ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി.
ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ് എസ്.ആര്‍ ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും മരിയ ഫിലിപ്പ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജയമോള്‍ വി.കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി. ശ്രീനിവാസന്‍, സുഭാഷ് എ.സി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ബിന്ദു ദിവാകരന്‍, MLSP ലക്ഷ്മി ആതിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് നേഴ്‌സ് ബിന്ദു ദിവാകരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുഭാഷ് എ.സി പ്രതിജ്ഞ ചൊല്ലി കൊടുത്തു. തെള്ളകം ഹോളിക്രോസ് വിദ്യ സദനില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സജിത കെ.എസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. തെള്ളകം ഹോളിക്രോസ് HSS ല്‍ MLSP നേഴ്‌സ് അമല കാന്തി ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പബ്ലിക് സ്‌കൂളില്‍ MLSP അല്‍ഫോന്‍സാ മാത്യു ബോധവല്‍ക്കരണ ക്ലാസും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പേരൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സീത സുഗുണന്‍ ബോധവല്‍ക്കരണ ക്ലാസ്സും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. തെള്ളകം സെന്റ്‌മേരിസ് എല്‍.പി സ്‌കൂളില്‍ MLSP രാജി മാത്യു ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പാര്‍വതി ഷാജു ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. യു.പി സ്‌കൂള്‍ പുന്നത്തുറയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു എസ് നായര്‍ ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജെന്‍സി ജോസഫ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
0 Comments