അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്എസ്എസില്‍
ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കൂട്ടയോട്ടവും നടന്നു.
അതിരമ്പുഴ ചന്തക്കടവില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം അതിരമ്പുഴ പള്ളി വികാരി ഫാദര്‍ മാത്യു പടിഞ്ഞാറെകുറ്റ് ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിയുടെ പിടിയില്‍ നിന്നും ഒരു തലമുറയെ രക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് കെ.ആര്, രഞ്ജിത്ത് കെ നമ്പ്യാട്ട്, പ്രിയ വി.ഒ, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിനു ജോണ്‍, ഹെഡ്മിസ്ട്രസ് റോഷിനി കെ.ജേക്കബ് ഗ്രാമപഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലഹരിക്ക് അടിമപ്പെടാതെ ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ യുവതലമുറയ്ക്ക് പ്രചോദനമാവുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
0 Comments