Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ യോഗ ദിനാചരണം നടന്നു.



യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചുമുള്ള  ബോധവത്കരണവുമായി  പാലാ സെന്റ് തോമസ് കോളേജില്‍ യോഗ ദിനാചരണം നടന്നു. കോളജിലെ എന്‍സിസി നേവല്‍ , ആര്‍മി യൂണിറ്റുകളുടെയും അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിന്റെയും , ഷിബ്‌സ് ബാറ്റ്മിന്റന്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിലാണ് യോഗ ദിനാചരണം നടന്നത്. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീത സംഗാനന്ദ ഉദ്ഘാടനം നിര്‍വഹിച്ചു. 
മനഃസമാധാനത്തോടെയും ആരോഗ്യത്തോടെയും നല്ല മനുഷ്യരായി ജീവിക്കാനുള്ള ഒരു ജീവിത ക്രമമാണ് യോഗയെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് അധ്യക്ഷനായിരുന്നു.  കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ.സാല്‍വിന്‍ തോമസ് കാപ്പിലിപറമ്പില്‍, 
 എന്‍സിസി നേവല്‍ വിംങ് യൂണിറ്റ്  ANO Sub Lt. Dr അനീഷ് സിറിയക് , എന്‍സിസി ആര്‍മി വിങ് യൂണിറ്റ്  ANO  ക്യാപ്റ്റന്‍.ടോജോ ജോസഫ് , ഷിബ്‌സ് സ്‌കൂള്‍ ഓഫ് ബാഡ്മിന്റണ്‍ അക്കാദമിയിലെ കോച്ചുമാരായ സ്വാതിനാഥ്, ഷിബു ജി, രതീഷ് പി.ആര്‍,എന്‍സിസി കേഡറ്റുകളായ  CC  കണ്ണന്‍ ബി നായര്‍,  SUO ആനന്ദ് സൈമണ്‍ എന്നിവര്‍  സംസാരിച്ചു. ദേശീയ യോഗ മെഡലിസ്റ്റ് ഭാഗ്യലക്ഷ്മി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സും തുടര്‍ന്ന് യോഗ പരിശീലനവും നല്‍കി. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും മാനസിക സംഘര്‍ഷം കുറക്കാനും ഏകാഗ്രതയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും സ്വഭാവ-വ്യക്തിത്വ രൂപീകരണത്തിനും യോഗാ പരിശീലനം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുവെന്ന  സന്ദേശം പൊതു സമൂഹത്തിനു നല്‍കാന്‍   യോഗ ദിനാചരണം സഹായകമാകുകയായിരുന്നു.

Post a Comment

0 Comments