Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ ശബരീശാ കോളേജില്‍ എഴുപതു വിദ്യാര്‍ത്ഥികളുടെ രക്തദാനം നടത്തി.



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം മുരിക്കുംവയല്‍ ശ്രീ ശബരീശാ  കോളേജില്‍ എഴുപതു വിദ്യാര്‍ത്ഥികളുടെ രക്തദാനം നടത്തി. ചങ്ങനാശ്ശേരി റീജണല്‍ ബിസ്സിനസ്സ് ഓഫീസിന്റെയും മുണ്ടക്കയം മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റേയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ എഴുപതിനായിരം പേരുടെ രക്തദാന ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായാണ് മുരിക്കുംവയലില്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. എഴുപത് പേരുടെ ആയിരം രക്തദാന ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. കോളേജ് ഓഡിറ്റോറിയത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ജിജീഷ് എം ന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുണ്ടക്കയം മാനേജര്‍ അര്‍ജുന്‍ ആര്‍ നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വിനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി . എസ്ബിഐ മുരിക്കുംവയല്‍ ബ്രാഞ്ച് മാനേജര്‍ പ്രവീണ്‍ ശശിധരന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഹരീഷ് കുമാര്‍ വി.ജി , അഖില്‍ജിത്ത് ബി, അരുണ്‍ കെ ബാലന്‍, ഡോക്ടര്‍ മാമച്ചന്‍ വി.ഡി, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ മരീനാ ജോസ്, സൂര്യാ എം, വോളണ്ടിയര്‍ സെക്രട്ടറി അനന്ദ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments