Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മാര്‍ ആഗസ്തിനോസ് കോളേജിലെ ഗ്രാജുവേഷന്‍ സെറിമണി നടന്നു



രാമപുരം മാര്‍ ആഗസ്തിനോസ്  കോളേജിലെ   ഗ്രാജുവേഷന്‍   സെറിമണി മുന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ നൈപുണ്യ വികസനം അനിവാര്യം എന്നും  വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും ഡോ. ജി ഗോപകുമാര്‍ പറഞ്ഞു. 



വിവിധ കോഴ്‌സുകളില്‍ മികച്ച  വിജയം നേടിയ  വിദ്യാര്‍ത്ഥികള്‍  ഗ്രാജുവേഷന്‍ സെറിമണിയില്‍ പങ്കെടുത്തു. കോളേജ് മാനേജര്‍ റവ . ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ്  ഓഫിസര്‍ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.

Post a Comment

0 Comments