ചേര്‍പ്പുങ്കലില്‍ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയോടു ചേര്‍ന്ന് റോഡിന്റെ വശം കോണ്‍ക്രീറ്റ് ചെയ്ത് വീതികൂട്ടാന്‍ നടപടികളാരരംഭിച്ചു. ഈ ഭാഗത്ത് ടാര്‍ റോഡിനോടു ചേര്‍ന്ന് വശങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ ഒതുക്കി നിര്‍ത്താനും കാല്‍ നടക്കാര്‍ക്ക് നടന്നു പോകാനും കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്.
ബസുകള്‍ക്ക് റോഡരികില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയാത്ത വിധത്തിലാണ് ഈ ഭാഗത്ത് കട്ടിംഗ് ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റ് ചെയ്ത വീതി കൂട്ടുന്നതോടെ ബന്ധുകള്‍ക്ക് റോഡരികില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കാനുള്ള തടസ്സം നീങ്ങി. തിരക്കേറിയ ജംഗ്ഷനില്‍ റോഡിനോടു ചേര്‍ന്ന് രൂപപ്പെട്ട കുഴികള്‍ അടയ്ക്കണമെന്നും യാത്രാ തടസ്സം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് PWD കോണ്‍ക്രീറ്റിംഗ് ജോലികള്‍ ആരംഭിച്ചത്.
0 Comments