യോഗാ ദിനാചരണത്തോടനുബന്ധിച്ച് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ യോഗാ ഡിസ്‌പ്ലേ സംഘടിപ്പിച്ചു. മേരി മൗണ്ട് പബ്ലിക് സ്‌കൂളിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യോഗാചാര്യന്‍ ശശി എം. ഏവൂരിന്റെ നേതൃത്വത്തിലാണ് മെഗാ യോഗാ ഡിസ്‌പ്ലേ നടന്നത്.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രീയ രീതികളിലൂടെയുള്ള യോഗ പരിശീലനത്തിന്റെ ഗുണഫലങ്ങളെക്കുറിച്ചും ശശി എം. ഏവൂര്‍ വിവരിച്ചു. പരിപാടി വിദ്യാര്‍ത്ഥികളില്‍ ആരോഗ്യസാക്ഷരതയും ആത്മനിയന്ത്രണവും വളര്‍ത്തുന്നതിനുള്ള മികവുറ്റ അവസരമായി മാറ്റുകയായിരുന്നു യോഗ പരിശീലനം.





0 Comments