ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ജൂണ്‍ 24 ചൊവ്വാഴ്ച ഏറ്റുമാനൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് AKCA ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന പ്രതിനിധിസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ് റിപ്പോര്‍ട്ടും, ജില്ല ട്രഷറര്‍ റജി എബ്രഹാം കണക്കുകളും അവതരിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി റോബിന്‍ പോള്‍ പ്രവര്‍ത്തനം വിശദീകരിക്കും. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വൈകുന്നേരം 6 ന് നടക്കുന്ന പൊതുസമ്മേളനം സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് സജി ജേക്കബ് അധ്യക്ഷനായിരിക്കും. സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം,FSSAI കോട്ടയം ജില്ല അസിസ്റ്റന്റ്. കമ്മീഷണര്‍ എ. അനസ്,AKCA സംസ്ഥാന രക്ഷാധികാരി ഏലിയാസ് സക്കറിയ,സംസ്ഥാന ജനറല്‍ സെക്രട്ടറി റോബിന്‍ കെ പോള്‍, സംസ്ഥാന ട്രഷറര്‍ എം. ജി ശ്രീവത്സന്‍, AKCA ജില്ലാ വൈസ് പ്രസിഡന്റും, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സോജന്‍ തൊടുക, സംസ്ഥാന സെക്രട്ടറി മാത്യു പൂവേലി, ജില്ലാ രക്ഷാധികാരി ബാബു ജോസഫ്,
ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എം.കെ ആന്റണി, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വിജയന്‍ നടമംഗലം, ഇടുക്കി ജില്ലാ പ്രസിഡന്റ് ജിനു പി.വി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ AKCA ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, സെക്രട്ടറി ജോസ് ഫിലിപ്പ്, ജില്ലാ കൗണ്‍സില്‍ മെമ്പര്‍ ശിവദാസ് പി.എ, എന്നിവര്‍ പങ്കെടുത്തു.





0 Comments