സിപിഐയുടെ നേതൃത്വത്തില്‍ പാലായില്‍ യുദ്ധവിരുദ്ധ റാലി നടന്നു. നിരപരാധികളെ കൊന്നൊടുക്കുകയും ലോകത്തിന്റെ സമാധാനം കെടുത്തുകയും ചെയ്യുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കുക.എന്ന ആവശ്യവുമായാണ് സിപിഐയുടെ നേതൃത്വത്തില്‍ പാലായില്‍ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചത്. പാലാ തെക്കേക്കരയില്‍ നിന്നും ആരംഭിച്ച റാലി സ്റ്റേഡിയം ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍ അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് സെക്രട്ടറി എം.റ്റി സജി, സിപിഐ ജില്ല ട്രഷറര്‍ ബാബു കെ ജോര്‍ജ്, അഡ്വ തോമസ് വി.റ്റി, അനു ബാബു തോമസ്, സണ്ണി ഡേവിഡ്, അഡ്വ പി.ആര്‍ തങ്കച്ചന്‍,അഡ്വ.പയസ് രാമപുരം,സിബി ജോസഫ്,ബിജു റ്റി.ബി,ശ്യാമള ചന്ദ്രന്‍, എന്‍.എസ് സന്തോഷ്‌കുമാര്‍, ഡോ അനീഷ് തോമസ്, അഡ്വ അഞ്ജു പി.എം, എന്നിവര്‍ പ്രസംഗിച്ചു.പി.കെ രവികുമാര്‍,പി.എന്‍ പ്രമോദ്,ജോമോന്‍ ജോണി,വി.വി ഹരികുമാര്‍,ആര്‍ വേണുഗോപാല്‍,പി അജേഷ്, പി.എ മുരളി, പി.ഡി സജി,കെ.ബി സന്തോഷ്, കെ.എസ് മോഹനന്‍, സോമിച്ചന്‍ ജോര്‍ജ്, ജോസ്‌കുട്ടി ജേക്കബ്ബ്,സിറിയക് തോമസ്,കെ.പി സുരേഷ്,സി.റ്റി സജിമോന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.





0 Comments