ഭാരതീയ വേലന്‍ സൊസൈറ്റി കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. സംവരണ വിഷയത്തില്‍ ക്രീമിലയര്‍ ഏര്‍പ്പെടുത്തണമെന്ന പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ചിന്റെ വിധി സംവരണ ജനവിഭാഗങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനെ മറികടക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിയമജ്ഞരുമായി ആലോചിച്ചു വരികയാണെന്നും ജുഡീഷ്യറിയും ഭരണകൂടവുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കിക്കൊണ്ട് ഇക്കാര്യത്തില്‍ സാധ്യമാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
സമ്മേളനത്തില്‍ ബി വി എസ് ജില്ലാ പ്രസിഡന്റ് പി.വി. പ്രസന്നന്‍ അധ്യക്ഷനായിരുന്നു. ബി.വി.എസ്. പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി സംവരണത്തില്‍ ക്രീമിലെയറും ഉപസംവരണവും നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധി ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍, സമഗ്രമായ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചുകൊണ്ട് ജനസംഖ്യാനുപാതികമായ സംവരണ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് വിശിഷ്ടാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി സുരേഷ് മൈയിലാടുംപാറ സംഘടനാ വിശദീകരണം നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഉഷാ സുരേഷ്, ടി.എന്‍. നന്ദപ്പന്‍, ബി.വി.എം.എസ്. സംസ്ഥാന പ്രസിഡന്റ് അനിത രാജു, കെ. കോമളവല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.പി. ബിനോയിയും ജില്ലാ മഹിള കമ്മിറ്റി റിപ്പോര്‍ട്ട് ശ്രീജ ബിജുവും അവതരിപ്പിച്ചു. സിനിമാ ടി.വി. ആര്‍ട്ടിസ്റ്റ് സന്തോഷ് മേവട കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നഗരത്തില്‍ ബി.വി.എസിന്റെ ശക്തിപ്രകടനവും നടന്നു.





0 Comments