പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ മഹാകവി പാലാ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. മഹാകവിയുടെ പതിനാറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മഹാകവി പാലാ സ്മാരക വായനശാലയിലാണ് സ്മൃതി സദസ്സ് നടന്നത്. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു. സാഹിത്യകാരി ഡി. ശ്രീദേവി, സുമാ ബി നായര്‍, പി.ആര്‍.വേണുഗോപാല്‍,പി.എസ് മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കവിയരങ്ങില്‍ രാഗേഷ് മോഹന്‍ കുറിച്ചിത്താനം, ജയനാരായണന്‍, വിനയകുമാര്‍ മാനസ, വേണു കെഴുവംകുളം, പാലാ കെ.ആര്‍ മണി, രാജു അരീക്കര, തുടങ്ങിയവര്‍ കവിത അവതരിപ്പിച്ചു.
0 Comments