Breaking...

9/recent/ticker-posts

Header Ads Widget

ബ്ലഡ് ഡോണേഴ്‌സ് ഡേ ആഘോഷിച്ചു



പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ആശുപത്രിയും ലിറ്റില്‍ ലൂര്‍ദ്  നഴ്‌സിംഗ് കോളേജും സംയുക്തമായി ബ്ലഡ് ഡോണേഴ്‌സ് ഡേ ആഘോഷിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും തീം ഓപ്പണിങ്ങും  RMO ഡോ അരുണ്‍ നിര്‍വഹിച്ചു. 


പാലാ ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ്, ഡോക്ടര്‍  ബ്രിജിത്ത് തോമസ് അധ്യക്ഷത വഹിച്ചു.  ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ സിന്ധു പി നാരായണന്‍ സ്വാഗതം ആശംസിച്ചു.  നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനി  അന്ന എം. ജോ പരിപാടിക്ക് ആശംസ സന്ദേശം നല്‍കി.  രക്തദാനത്തിന്റെ പ്രാധാന്യം,  ആവശ്യകത, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്നിവ വ്യക്തമാക്കുന്ന ഫ്‌ലാഷ് മോബും, തെരുവ് നാടകവും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.

Post a Comment

0 Comments