ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പള്ളിയങ്കണത്തില്‍ വികാരി ഫാ. സ്‌കറിയ വേകത്താനം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു'.മരം ഒരു വരം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വൃക്ഷത്തൈ നട്ടു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വികാരി ഫാ.സ്‌കറിയ വേകത്താനം ഇടവക പ്രതിനിധി ജയ്‌സണ്‍ തോമസ് വാഴയിലിന് വൃക്ഷത്തൈ നല്‍കി. വെള്ളികുളവും സമീപപ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ പാതയോരങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരണം നടത്തുവാന്‍ തീരുമാനിച്ചു. ഇടവകാംഗങ്ങള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി. ഫാ. സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ചാക്കോച്ചന്‍ കാലാപറമ്പില്‍, ബിനോയി ഇലവുങ്കല്‍, അമല്‍ ഇഞ്ചയില്‍ ,സിസ്റ്റര്‍ ജീസാ അടയ്ക്കാപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments